ആമുഖം..
ഇത്ര നാളും ബ്ലോഗുലകത്തിൽ ഒരു വാനനിരീക്ഷക റോൾ ആയിരുന്നു എന്റേത് (നിങ്ങളുടെ ഭാഗ്യം!!). ഒരു വലിയ ബലൂണിൽ കയറി കാഴ്ച കണ്ട് പറന്നു നടന്നിരുന്ന ഞാനിതാ വീഴുന്നു താഴെ ബൂലോകത്തിലേക്ക്...
പാഷാണമൂഷികം എന്നത് ഒരു ദേശത്തെ പ്രതിനിധീകരിക്കുന്നു. ഒരു കുടുംബത്തെയും. പേരു സൂചിപ്പിക്കുന്നതുപോലെ കുഴപ്പം പിടിച്ച ഒരു തറവാടായിരുന്നില്ല പാഷാണമൂഷികം. മറിച്ച് ആ ദേശക്കാർ വളരെ ബഹുമാനത്തോടെ മനസ്സിൽ വച്ചാരാധിച്ചിരുന്ന വീരപുരുഷന്മാരുടെയും ധീരവനിതകളുടെയും ജന്മങ്ങൾക്ക് കാരണഭൂതമായ ഒന്നായിരുന്നു അത്.
ദേശക്കാരുടെ കണ്ണിലുണ്ണികളായ ആ പാഷാണമൂഷികരുടെ കഥകൾ എന്റേതായ ഭാഷയിൽ പറയാനുള്ള ഒരു എളിയ ശ്രമം...
പാഷാണമൂഷികം എന്നത് ഒരു ദേശത്തെ പ്രതിനിധീകരിക്കുന്നു. ഒരു കുടുംബത്തെയും. പേരു സൂചിപ്പിക്കുന്നതുപോലെ കുഴപ്പം പിടിച്ച ഒരു തറവാടായിരുന്നില്ല പാഷാണമൂഷികം. മറിച്ച് ആ ദേശക്കാർ വളരെ ബഹുമാനത്തോടെ മനസ്സിൽ വച്ചാരാധിച്ചിരുന്ന വീരപുരുഷന്മാരുടെയും ധീരവനിതകളുടെയും ജന്മങ്ങൾക്ക് കാരണഭൂതമായ ഒന്നായിരുന്നു അത്.
ദേശക്കാരുടെ കണ്ണിലുണ്ണികളായ ആ പാഷാണമൂഷികരുടെ കഥകൾ എന്റേതായ ഭാഷയിൽ പറയാനുള്ള ഒരു എളിയ ശ്രമം...
19 Comments:
പാഷാണത്തിനും മൂഷികനും ‘ചട്ടീം കലോം തട്ടീം മുട്ടീം കെടക്കണ’ ഈ കുടുമ്മത്തേക്ക് സ്വാഗതം.
സ്വാഗതം!
ദാ ഈ ലിങ്കുകള്‍ ചിലപ്പോള്‍ ഉപകാരപ്പെടും:
ഒന്ന്
രണ്ട്
മൂന്ന്
പോരെങ്കില്‍ techhelp@thanimalyalam.org ലേക്ക് ഒരു മെയില്‍ അയയ്ക്കൂ.
സ്വാഗതം ഉണ്ണിക്രിഷ്ണാ, ടെമ്പ്ലേറ്റില്‍ എന്തോ പ്രശ്നമുണ്ടല്ലോ. സൈഡ് ബാര്‍ താഴെയാണ് വരുന്നത്.
സ്വഗതം.
പാമൂ.. റ്റെമ്പ്ലെറ്റു ശ്രീജിയെ എല്‍പ്പിക്കൂ.
ബാക്കി എല്ലാം ശുഭം
മുല്ലൂ, അത് കാര്യമായിട്ട് പറഞ്ഞതാണോ അതോ ആക്കിയതാണോ?
ഉണ്ണികണ്ണാ, സ്വാഗതം. തറവാടിന്റെയും, ദേശത്തിന്റെയും, കുടുംബത്തിന്റെയും കഥകള്‍ വരട്ടെ...
ഒരിക്കല്‍ കൂടി സ്വാഗതം
സ്വാഗതം.
ശ്രീജിത്തേ, എന്റെ കണ്ണിലും കമ്പ്യൂട്ടറിലും ഈ ടെമ്പ്ലേറ്റിനു യാതൊരു കുഴപ്പവും ഇല്ല.
എല്ലാവരോടും എന്തിനാ എപ്പോഴും ഇങ്ങനെ “ടെമ്പ്ലേറ്റില്‍ എന്തോ പ്രശ്നമുണ്ടല്ലോ.“ എന്നു പറയുന്നത്? ഈ വരികള്‍ കോപ്പി ചെയ്തു ക്ലിപ് ബോര്‍ഡില്‍ വച്ചിരിക്കുകയാണോ?
എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത് ഞങ്ങളുടെ നാട്ടിലുള്ള ഒരു ബൈക്ക് മേശിരിയെ ആണ്. ബൈക്ക് ഓടിക്കുന്ന ആരെ എവിടെ വച്ചു കണ്ടാലും പുള്ളിക്കാരനു ഒരു വാക്കേ പറയാനുണ്ടാവൂ, “യെഞ്ചിനിന്റെ സവുണ്ട് അത്ര ശരിയല്ല. ഒന്ന് റ്റൂണ്‍ ചെയ്യിണം, കേട്ടാ..”
ശ്രീജിത്തേ നിനക്കാരോ ടെമ്പ്ലേറ്റില്‍ വിഷം തന്നിരിക്കുകയാണ്. സൂക്ഷിച്ചൊ.
അയ്യോ, പാഷാണമൂഷികക്കാരാ.. ഇവിടെ ഇതു പറയേണ്ടിവന്നതില്‍ ക്ഷമിക്കു, എന്റെ സാഗതം സീകരിക്കു.. വരൂ കടന്നുവരൂ.. കഥകള്‍ പോരട്ടെ.
ഉണ്ണിക്കണ്ണാ, ഡേയ്. ടെമ്പ്ലേറ്റ് മാറ്റുമ്പൊ ഒരു കമന്റൊക്കെ ഇട്ടുടേ. കണ്ടോ, ഓരോരുത്തര്‍ എന്റെ പുറത്ത് കുതിര കയറുന്നത്. ഒന്ന് സഹായിക്കാന്‍ നോക്കിയതിന് എനിക്കിത് കിട്ടണം. കുമാര്‍ജീ, യൂ ആര്‍ റ്റൂ മച്ച്.
കുമാര്‍ജി പണ്ട് ഒരുത്തന്റെ ടെമ്പ്ലേറ്റ് ശരിയാക്കിക്കൊടുക്കുമോ എന്ന് എന്നോട് ചോദിച്ചതോര്‍മ്മയുണ്ടോ? ഞാനന്ന് ശരിയാക്കിക്കൊടുത്തിരുന്നു. എന്നിട്ടവന്‍ നന്ദി പറഞ്ഞത് കുമാരേട്ടനും. അതിന്‍പിന്നെ ഞാന്‍ നേരിട്ടാ ഇപ്പോള്‍ കസ്റ്റമേര്‍സിനെ പിടിക്കുന്നത്.
മോനേ, ഉണ്ണിക്കണ്ണാ, നേരത്തേ ഉണ്ണികൃഷ്ണന്‍ എന്നാ വിളിച്ചത്. ക്ഷമിച്ചേരേ.
കുമാരേട്ടാ ഞാനും ഇത് തന്നെയാ ശ്രീജിത്തിനോട് പറയുന്നത്. അപ്പോള്‍ ഞാന്‍ മാത്രമല്ല ഇത് നോട്ട് ചെയ്തത്. മൂപ്പര്‍ക്ക് ആരോ ടെമ്പ്ലേറ്റ് കൈ വിഷം കൊടുത്തിട്ടുണ്ട്.
പക്ഷെ എന്റെ ടെമ്പ്ലേറ്റ് ശരിയാക്കിതന്നത് പുള്‍ലിയാ കേട്ടോ?
കുമാരും ശ്രീജിത്തും ഇപ്പോള്‍ റ്റോമും ജെറിയുമായോ?
ബിഗ് സ്മലീ ഉണ്ട്
ഹ ഹ എല്ലാവരും ഇപ്പൊ ടെമ്പ്ലെറ്റിനെ പ്പറ്റിപ്പറഞ്ഞാണോ ശ്രീജിയെ കൊട്ടുന്നത്?
ഞാനും കൂടാം.
ഈ ചെങ്ങായ് ഇടയ്ക്ക് ഗൂഗിള്‍ ടോക്കില്‍ തലപ്പൊക്കിയിട്ട് ചോദിക്കും “ഡേയ് നമ്മടെ ഓഫ് യൂണിയന്റെ ടെംപ്ലേറ്റ് ഞാനങ്ങ് മാറ്റി. പോയി നോക്കിക്കേ”. വേറെ ഒരു ദിവസം. “ഡാ എന്റെ ടെമ്പ്ലേറ്റിനൊരു ചെരിവുണ്ടോ?”
ശ്രീജീ ഇതൊന്നും നല്ലതിനല്ല. :)
(ഓടോ:എന്തൊക്കെയാഡേയ് ഈ കാട്ടി വെച്ചേക്കണത്? ഒന്നും കാണാന്‍ വയ്യല്ലോ കമന്റ് വിന്റോയില്‍)
പാഷാണവും മൂഷികനും ഒരുമിച്ചോ? എന്താ കഥ!
എന്തായാലും വന്നതല്ലേ, എന്റെ ഒരു വല്യ സ്വാഗതം.
പിന്നേ, വന്ന കാലില്‍ അങ്ങു നിന്നേക്കരുത്. ആഴ്ചക്കാഴ്ചക്ക് പോസ്റ്റ് കണ്ടില്ലെങ്കില്‍ ബിരിയാണിയില്‍ പാഷാണം ചേര്‍ത്ത് ഞാനങ്ങ് തരും. ആ...
ഷിജൂ ,
എന്റേയും
ഓ:ടൊ ക്കു ക്ഷമിക്കൂ ട്ടോ
മറ്റേതോ ബ്ലോഗിൽ വായിച്ചതു പോലെ എന്റെ ബ്ലോഗിന് ആദ്യം കമന്റിയതിനു വല്ല്യമ്മായിയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. നന്റ്‌റി..
ശ്രീജിത്തിനെയാണ് ആദ്യത്തെ കമന്റർ ആയി പ്രതീക്ഷിച്ചത്. നവാഗതർക്കു ശ്രീജിയുടെ സഹായഹസ്തം നീളുന്നതു പല തവണ കണ്ടിരിക്കുന്നു. ഞാൻ റ്റെമ്പ്ലേറ്റ് മാറ്റി. ചെയ്തതിൽ വല്ല കറക്ട് ഉണ്ടോന്നു അറിയിക്കണം. ;o).. പിന്നെ, ഉണ്ണിക്രിഷ്ണാന്നു വിളിച്ചതു ക്ഷമിച്ചിരിക്കുന്നു.
ബാക്കിയുള്ള എല്ലാരും ശ്രീജിയെ ഇങ്ങനെ കടിച്ചു കീറരുതെന്നു അപേക്ഷ..
ഇക്കാസ്, അസുരൻ, മുല്ലപ്പൂ, ബിജോയ് മോഹൻ, അഞ്ചൽകാരൻ, kuma®, ഷിജു അലക്സ്, കരീം മാഷ്, സുമാത്ര, ബിരിയാണിക്കുട്ടി, എല്ലോർക്കും അൻപോട നന്റ്‌റി..
ബിരിയാണിക്കുട്ടി, ആഴ്ചക്ക് ആഴ്ചക്ക് പോസ്റ്റ് ഇടീച്ച് എന്നെക്കൊണ്ട് എല്ലാരേം വധിപ്പിക്കാനാണോ പ്ലാൻ???
വിശാലമായ സ്വാഗതം
സ്വാഗതം
ഉണ്ണിക്കണ്ണാ, ആ സ്നേഹത്തിനു മുന്നില്‍ ഞാന്‍ തകര്‍ന്നു മ്വാനേ ...
ആദ്യം ഓടിയെത്താന്‍ പറ്റിയില്ല. വല്യമ്മായിക്ക് ഈ പ്രായത്തിലും എന്താ സ്പീഡ്. നാലാമത് എത്തിയില്ലേ, അതെന്താ മോശമാണോ.
ടെമ്പ്ലേറ്റിനെപ്പറ്റി പറഞ്ഞതിന് എന്നെ കൊത്തിക്കീറാന്‍ വരുന്നത് കണ്ടോ മൂഷികന്മാര്‍. ഞാന്‍ ഒരു പാവമായത് കൊണ്ടല്ലേ. അവന്മാരൊക്കെ പേരുകേട്ട നുണയന്മാരാ കേട്ടോ. കണ്ണന്‍ അതൊന്നും വിശ്വസിക്കരുത്.
സ്വാഗതംസ്
Post a Comment
<< Home